കിളിച്ചുണ്ടൻ മാവിന് ഇത്തിൾ കണ്ണിയിൽ നിന്നും മോചനം
താമരശ്ശേരി: താമരശ്ശേരി ബസ്സ് ബേയോട് ചേർന്ന് ഗാന്ധി പാർക്കിലെ കളിച്ചുണ്ടൻ മാവിനെ ഇത്തിൾ കണ്ണിയിൽ നിന്നും മോചിപ്പിച്ചു.
ആർട്ട് ആൻറ് ലിറ്ററേച്ചർ ഇനിഷ്യേറ്റിവ് താമരശ്ശേരിയുടേയും, പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ്റേയും അഭ്യർത്ഥന മാനിച്ച് ബ്രദേഴ്സ് കുടുക്കിൽ ഉമ്മരം പ്രവർത്തകരാണ് മാവിൽ കയറി ഇത്തിൾ കണ്ണികൾ വെട്ടിമാറ്റി മാവിനെ മോചിപ്പിച്ചത്.
ഇത്തിൾ കണ്ണികൾ പടർന്നുപിടിച്ചത് കാരണം മാവിൻ്റെ പല കൊമ്പുകളും ഉണക്കം പിടിച്ച് തുടങ്ങിയിരുന്നു.
