നവീകരിച്ച വായന " പുര" ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി: വായന ദിനാചരണത്തോട് അനുബന്ധിച്ചു കോരങ്ങാട് ജിഎൽപി സ്കൂളിൽ നവീകരിച്ച പുനർനിർമിച്ച വായന പുര ഉദ്ഘാടനംചെയ്തു.
താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾ മുൻ അധ്യാപികയായിരുന്ന ഹേമലത ടീച്ചറുടെ സഹായത്താലാണ് വായന ”പുര” പുനർനിർമ്മിച്ചത്.
വായനക്കാരുടെ ഉദ്ഘാടനം ഹേമലത ടീച്ചർ നിർവ്വഹിച്ചു.എച്ച് എം സി ചെയർമാൻ അഷ്റഫ് കോരങ്ങാട് അധ്യക്ഷതവഹിച്ചു.
വാർഡ് മെമ്പർ ഫസീല ഹബീബ്.
പിടിഎ പ്രസിഡണ്ട് ഹബീബ് റഹ്മാൻ. സ്കൂൾ പ്രധാന അധ്യാപകൻ പിടി മനോജ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വായന ദിനത്തോട് അനുബന്ധിച്ച്
സ്കൂൾ വിദ്യാർഥിനിയായ അംന ഫാത്തിമ സ്കൂളിലേക്ക് പത്രം സമർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍