താമരശ്ശേരി പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് മാർച്ച് നടത്തി
താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ നടപടികൾക്കെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.
താമരശ്ശേരി പോസ്റ്റ് ഓഫീസിന് മുൻപിൽ നിന്നും ആരംഭിച്ച മാർച്ച് സി.പി.ഐ.എം. താമരശ്ശേരി ഏരിയാ സെക്രട്ടറി കെ. ബാബു ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് അംഗങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ബാബു പറഞ്ഞു.
കണ്ടിയിൽ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഏ.പി. സജിത്ത്, ഏ.പി. മുസ്തഫ, പി. ഉല്ലാസ് കുമാർ, പി.സി. അബ്ദുൽ റഹീം, കെ.കെ. കുര്യൻ, ടി.കെ. അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു..

പഞ്ചായത്തിലെ വികസന മുരടിപ്പ് അവസാനിപ്പിക്കുക, ഏകപക്ഷീയ ഭരണനടപടികൾ അവസാനിപ്പിക്കുക, സർക്കാർ തീരുമാനങ്ങൾ അട്ടിമറിക്കുന്ന നടപടി ഉപേക്ഷിക്കുക, എൽ.ഡി.എഫ്. മെമ്പർമാരോടുള്ള അവഗണന അവസാനിപ്പിക്കുക, ലക്ഷംവീട്, നാല് സെൻറ് കോളനി, പട്ടികജാതി പട്ടികവർഗ്ഗ കോളനി, മിച്ചഭൂമി കോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എൽ.ഡി.എഫ് മാർച്ച്. പി.സി. അബ്ദുൽ അസീസ്, എം.വി. യുവേഷ്, വി.എം. വള്ളി, സി.കെ. വേണുഗോപാലൻ, എ.എസ്. സുബീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍