കട്ടിപ്പാറ കൃഷിഭവൻ അറിയിപ്പ്
ഞാറ്റുവേല ചന്തയും കർഷക സഭകളും.
കട്ടിപ്പാറ കൃഷിഭവന്റെ നേതൃത്വത്തിൽ ഈ വർഷത്തെ കർഷക സഭയുടെയും, ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം നാളെ 30.06.2022 (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് കൃഷിഭവൻ പരിസരത്തു വച്ച് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുഹമ്മദ് മോയത്ത് നിർവഹിക്കുന്നതാണ്.
വിവിധയിനം വിത്തുകൾ തൈകൾ മറ്റു ഉത്പന്നങ്ങൾ എന്നിവ ചന്തയിൽ ലഭ്യമാകും.കൃഷിഭവനോട് അനുബന്ധിച്ച് ആരംഭിക്കുന്ന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നാളെ നടക്കുന്നതാണ്.
പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നു.
ഞാറ്റുവേല ചന്ത ജൂലൈ 1,2 ദിവസങ്ങളിലും തുടരുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍