വ്യാജ വാറ്റ് :കൊളമലയിൽ 600 ലിറ്റര്‍ വാഷ് നശിപ്പിച്ചു

താമരശ്ശേരി:ചമൽ കേളന്‍മൂലയിലെ കൊളമലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 600 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
ചെങ്കുത്തായ മലമുകളിൽ നീര്‍ച്ചാലിന് സമീപത്തെ വ്യാജ വാറ്റ് കേന്ദ്രത്തിലാണ്  താമരശ്ശേരി എക്‌സൈസ് പാർട്ടി പരിശോധന നടത്തി വാഷ് കണ്ടെത്തി നശിപ്പിച്ചത്.ഇതിനു മുമ്പും ഇവിടെ നിന്നും വാഷ് പിടികൂടി നശിപ്പിച്ചിരുന്നു.ഒരു ഇടവേളയ്ക്കു ശേഷം ചമൽ മേഖലയിൽ വീണ്ടും വ്യാജ വാറ്റ് കേന്ദ്ര ങ്ങൾ സജീവമാവുന്നതായി അധികൃതർ വ്യക്തമാക്കി.രഹസ്യ വിവരത്തെ തുടർന്നാണ് താമരശ്ശേരി എക്സൈസ് പ്രിവന്റീവ് ഓഫിസർ പ്രിയരഞ്ജൻദാസിന്റെ നേതൃത്വത്തിൽ പി.ഒ സുരേഷ് ബാബു,സി.ഇ.ഒമാരായ എൻ.പി വിവേക്,പി.കെ ദിവ്യ,അഭിഷേക്, ഡ്രൈവർ കൃഷ്ണൻ എന്നിവരടങ്ങിയ സംഘം വാഷ് കണ്ടെത്തി നശിപ്പിച്ചത്.പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍