കോരങ്ങാട് അങ്ങാടിയിൽനിന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം ഐഎച്ച്ആർഡി കോളേജിന് സമീപത്തേക്ക് മാറ്റാൻ ശ്രമം.
താമരശ്ശേരി: നിരവധി ബസ് യാത്രക്കാർ ആശ്രയിക്കുന്ന കോരങ്ങാട് അങ്ങാടിക്ക് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഐഎച്ച്ആർഡി കോളേജിന് സമീപത്തേക്ക് മാറ്റിസ്ഥാപിക്കാൻ സമാരംഭിച്ചു .
സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയത് തുടർന്നാണ് ഈ നീക്കം.
പല ഭാഗങ്ങളിൽ നിന്നായി അങ്ങാടിയിൽ എത്തുന്ന ബസ് യാത്രക്കാർ അൽപ്പദൂരം നടന്നു ഐഎച്ച്ആർഡി കോളേജിന് സമീപം ബസ് കാത്തു നിൽക്കേണ്ടി വരും.ഇത് യാത്രക്കാർക്ക് ഏറെ പ്രയാസകരമാണ് ആകും .
അതേസമയം താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിന് സമീപം ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച താമരശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം മറ്റൊരു കാത്തിരിപ്പുകേന്ദ്രം നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു .
ഇതോടെ ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കിയ ബസ് കാത്തിരിപ്പു കേന്ദ്രം നോക്കുകുത്തി ആവും .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍