ലീഗ് -SDPI ആക്രമണം; സമഗ്രമായ അന്വേക്ഷണം നടത്തണം DYFI
കോഴിക്കോട് : പിറന്നാൾ ആഘോഷം കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിവരവെ ഡിവൈഎഫ്ഐ പ്രവർത്തകനെ എസ്ഡിപിഐ ലീഗ് പ്രവർത്തകർ ഭീകരമായി മർദ്ധിച്ചു പരിക്കേല്‌പിച്ചു.ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പിൽ ജിഷ്ണു ( 24 )നാണ് പരിക്കേറ്റത്. ഗുരുതരരപരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ബുധൻ അർദ്ധരാത്രിയിലാണ് സംഭവം. ജിഷ്ണുവിന്റെപിറന്നാളായിരുന്നു ബുധനാഴ്ച്ച . കൂട്ടുകാരന്റെ വീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തി ക്രൂരമായി മർദ്ധിക്കുകയായിരുന്നു. എസ്ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ചാണ് മർദ്ധിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ചു. മുഖത്തും ദേഹത്തും ഭീകരമായാണ് മർദ്ധിച്ചത്. എസ് ഡി പി ഐക്കാരും ലീഗുകാരും അർദ്ധരാത്രി പ്രദേശങ്ങളിൽ സംഘടിക്കുന്നത് ആയുധ പരിശീലനം നടത്താനാണെന്നും പ്രദേശ വാസികളും ആരോപിച്ചു.
SDPI പ്രവർത്തകർ കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീക്ഷണിപ്പെടുത്തുകയും , ജിഷ്ണുവിന്റെ കൈയ്യിൽ വടിവാൾ കൊടുത്ത് സിപിഐ എം നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയാൻ ഭീഷണിപ്പെടുത്തുകയും, ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ജിഷ്ണുവിനെ മർദ്ധിച്ച ലീഗ്-SDPI പ്രവർത്തകർക്കതിരെ പോലീസ് കേസെടുത്ത് സമഗ്രമായ അന്വേക്ഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് DYFI ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.
ലീഗ്-SDPI സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ച ജിഷ്ണു വിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ DYFI സംസ്ഥാന പ്രസിഡന്റ് വി വസീഫ് , DYFI ജില്ലാ സെക്രട്ടറി പി സി ഷൈജു , DYFI ജില്ലാ ജോയിൻ സെക്രട്ടറി ടി.അതുൽ എന്നിവർ സന്ദർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍