അട്ടപ്പാടിയില്‍ ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു


പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. അടിയേ കണ്ടിയൂര്‍ കൃഷ്ണന്റെ ഭാര്യ ദീപയാണ് ആശുപത്രിയിലേക്കുളള യാത്രാമദ്ധ്യേ ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്രണ്ടര കിലോ തൂക്കമുള്ള പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. അമ്മയേയും കുഞ്ഞിനെയും അഗളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ മാസം 27 നാണ് ദീപയ്‌ക്ക് പ്രസവത്തിനു തിയതി പറഞ്ഞിരുന്നത്. രാത്രി വേദന ആരംഭിച്ചതോടെ ഭര്‍ത്താവ് കൃഷ്ണന്‍ ദീപയുമായി ഓട്ടോറിക്ഷയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വഴി മദ്ധ്യേ ദീപ കുഞ്ഞിന് ജന്മം നല്‍കിയത്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ട് ദിവസം മുന്‍പ് അട്ടപ്പാടിയില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. അഞ്ചു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ഒസത്തിയൂരിലെ പവിത്ര – വിഷ്ണു ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്. ഗര്‍ഭം അഞ്ചാം മാസം എത്തിയപ്പോള്‍ ആയിരുന്നു പ്രസവം. 25 ആഴ്‌ച്ച മാത്രം വളര്‍ച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍