ലഹരി നല്‍കി വശീകരിച്ച് 16 കാരിയെ ബംഗളൂരുവിലേക്ക് കടത്തിയ 52 കാരനെ എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
എലത്തൂര്‍: ലഹരി നല്‍കി വശീകരിച്ച് 16 കാരിയെ ബംഗളൂരുവിലേക്ക് കടത്തിയ 52 കാരനെ എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ പുറക്കാട്ടിരി നാലുവയല്‍ കോളനിയിലെ ബൈതുല്‍ നൂറില്‍ അബ്ദുല്‍ നാസര്‍(52) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് എലത്തൂര്‍ പോലീസ് കേസെടുത്തത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ സായൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിയെ ലഹരി നല്‍കി പ്രലോഭിപ്പിച്ച് ബംഗളൂരില്‍ എത്തിക്കുകയായിരുന്നുവെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ സായൂജ് പറഞ്ഞു.
കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതു സബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍