അത്തിപ്പാറ കാപ്പിച്ചുവടു നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ പതങ്കയത്തു നിന്നും ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിയുടെത് തന്നെയെന്ന് സ്ഥിരികരിച്ചു.

തിരുവമ്പാടി: കഴിഞ്ഞ ദിവസം അത്തിപ്പാറ കാപ്പിച്ചുവടുനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ പതങ്കയത്തു നിന്നും 
ഒഴുക്കിൽപെട്ട് കാണാതായ മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക്കിൻ്റെത്  (17) തന്നെയെന്ന് സ്ഥിരികരിച്ചു.

രണ്ടാഴ്ച മുമ്പാണ് ഹുസ്നി മുബാറക്കിനേ 
ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് 
ഒഴുക്കിൽപെട്ട് കാണാതായത്

17 ദിവസം തുടർച്ചയായി നടന്ന  തിരച്ചിലിനൊടുവിൽ ഒഴുക്കിൽപെട്ട സ്ഥലത്തു നിന്ന് ഏഴു കിലോമീറ്റർ മാറി  അത്തിപ്പാറ കാപ്പിച്ചുവട് ഭാഗത്തു നിന്നുമാണ്  ശരീരഭാഗങ്ങളും വസ്ത്രവും ലഭിച്ചത്.

വസ്ത്രം ഹുസ്നി മുബാറക്കിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ നേരത്തേ  സ്ഥിരീകരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍