കട്ടിപ്പാറ ചമലില്‍ വീണ്ടും എക്‌സൈസിന്റെ വ്യാജ ചാരായ വേട്ട


കട്ടിപ്പാറ: ചമലില്‍ വീണ്ടും എക്‌സൈസിന്റെ വ്യാജ ചാരായ വേട്ട. പൂവന്‍മലയിലെ വാറ്റു കേന്ദ്രത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. എക്‌സൈസ് ഐ ബി പ്രവിന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ലാലുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാറ്റ് സംഘം ഓടി രക്ഷപ്പെട്ടു. 1140 ലിറ്റര്‍ വാഷ് നശിപ്പിച്ച എക്‌സൈസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസര്‍മാരായ റഫീഖ്, പ്രിയ രഞ്ജന്‍ ദാസ്, സിവല്‍ എക്‌സൈസ് ഓഫീസര്‍മാരായ റസൂണ്‍ കുമാര്‍, സുരേഷ് ബാബു, വിവേക്, ഡ്രൈവര്‍മാരായ കൃഷണന്‍, രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍