കനത്ത മഴ; കൺവെൻഷൻ സെന്ററിലേക്ക് പാർശ്വഭിത്തി ഇടിഞ്ഞ് വീണു, ഭക്ഷണമുൾപ്പെടെ നശിച്ചു
മാവുർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിലേക്ക് സമീപത്തുള്ള ഗ്രാസിം ഫാക്ടറിയുടെ പാർശ്വഭിത്തിയാണ് ഇടിഞ്ഞു വീണത്
കനത്ത മഴയെ തുടർന്ന് മാവൂരിൽ കൺവെൻഷൻ സെന്ററിലേക്ക് പാർശ്വഭിത്തി ഇടിഞ്ഞുവീണ് വിവാഹ പാർട്ടിയുടെ ഭക്ഷണമുൾപ്പെടെ നശിച്ചു. മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിലേക്ക് സമീപത്തുള്ള ഗ്രാസിം ഫാക്ടറിയുടെ പാർശ്വഭിത്തിയാണ് ഇടിഞ്ഞു വീണത്.
കൺവെൻഷൻ സെന്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തിയൊലിച്ചെത്തുകയായിരുന്നു. ഭക്ഷണം വിളമ്പുന്ന ഹാളിലും വെള്ളം കയറി. മാവൂർ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍