കണ്ണൂരിൽ മുസ്ലീം ലീഗ് ഓഫീസിന് തീയിട്ടു, സംഭവം പുലർച്ചെ
കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസ് അടിച്ചു തകര്‍ത്ത് അകത്ത് കയറിയ പ്രതികള്‍ ഫര്‍ണിച്ചറുകളും ടി വിയും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചു.
പ്രദേശത്ത് യാതൊരു സംഘര്‍ഷാവസ്ഥയും നിലനിന്നിരുന്നില്ല. പ്രതികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍