മട്ടന്നൂരില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ മരണം രണ്ടായി, മരിച്ചവര്‍ അതിഥി തൊഴിലാളികളായ പിതാവും മകനും


കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. മട്ടന്നൂര്‍ പത്തൊന്‍പതാം മൈലിലെ വീട്ടിലെ സ്ഫോടനത്തില്‍ അസം സ്വദേശി ഫസലും മകന്‍ ഷുഹൈദലുമാണ് മരിച്ചത്. ആദ്യം ഫസലാണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച ഷുഹൈദല്‍ അല്‍പം മുമ്പാണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇവര്‍ താമസിച്ചിരുന്ന ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വീടിന്റെ മുറിയിലാണ് സ്ഫോടനം ഉണ്ടായത്. ഇവര്‍ താമസിച്ച വീട്ടില്‍ ആക്രിസാധനങ്ങളും സൂക്ഷിച്ചിരുന്നു. സംഭവ സ്ഥലത്ത് പൊലിസ് പരിശോധന നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍