ചിറകിലൊളിപ്പിച്ച വിസ്മയം; വിരുന്നെത്തിയത് അപൂർവ നാഗശലഭം, കൗതുകക്കാഴ്ച!


അതിഥിയായി വീട്ടുമുറ്റത്തെത്തിയ നാഗശലഭം നാട്ടുകാർക്ക് അദ്ഭുതക്കാഴ്ചയായി. കോരങ്ങാട് വട്ടക്കുരു സ്വദേശി  ഫസലു റഹ്മാന്റെ    വീട്ടുമുറ്റത്താണ് നാഗശലഭം വിരുന്നെത്തിയത്. വിലയൊരു ചിത്രശലഭം. സൂക്ഷിച്ച് ചിറകിന്റെ അറ്റത്തേക്ക് നോക്കിയാല്‍ പാമ്പിന്റെ രൂപം കാണാം. ഫസലുറഹ്മാന്റെ ഭാര്യ തസ് ലി മറ്റു പക്ഷികളിൽ നിന്ന്ശലഭത്തിന്  സംരക്ഷണം ഒരുക്കി.
 
ചിറകിലൊളിഞ്ഞിരിക്കുന്ന ഈ വിസ്മയമാണ് നാഗശലഭമെന്ന പേരിന് കാരണം. നിശാശലഭമായതിനാല്‍ രാത്രിയിലാണ് സ‍ഞ്ചാരം. പകല്‍സമയത്ത് വീട്ടുപരിസരത്ത് ഇവ അപൂര്‍വമായാണ് എത്തുക. കാണാനൊക്കെ സൗന്ദര്യമുണ്ടെങ്കിലും ഇവയുടെ ആയുസ് രാണ്ടാഴ്ചമാത്രമാണ്. പുഴുവായിരിക്കെ കഴിക്കുന്ന ആഹാരമാണ് പാറന്നുനടക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍