താമരശ്ശേരി
ഉന്നത വിജയികളെ ആദരിച്ചു.
താമരശ്ശേരി :ജി വി എച്ച് എസ് എസ് താമരശ്ശേരിയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു .
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഗീതാമണി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റംസീന നരിക്കുനി മുഖ്യപ്രഭാഷണം നടത്തി .
പിടിഎ പ്രസിഡൻറ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. അഷ്റഫ് , മഞ്ജുള യു ബി, ഉമ്മുകുൽസു , പി ടി. മുഹമ്മദ് ബഷീർ , സജ്ന ശ്രീധരൻ എന്നിവർ സംസാരിച്ചു .മിനി വില്യം നന്ദി അറിയിച്ചു .പഠന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും കൃത്യമായി ക്ലാസ്സിൽ ഹാജരാകാതിരിക്കുകയും ചെയ്ത ഒരു വിദ്യാർത്ഥിയെ സ്കൂളിലേക്കും പഠനത്തിലേക്കും തിരിച്ചെത്തിച്ച് വിജയോത്സവ കമ്മിറ്റിയെ സഹായിച്ച താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ആയ സീനിയർ സിവിൽ പോലീസ് ഓഫീസർ അഷ്റഫ് പി.യെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി ആദരിച്ചു. വിദ്യാർത്ഥിനികളായ രേവതി ടി.ആർ , ദിയ ഫാത്തിമ പി രക്ഷിതാവായ ആരിഫ സാലിഹ് എന്നിവർ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. എൻ എം എം എസ് സ്കോളർഷിപ്പ് വിജയിയായ സന ഫാത്തിമയ്ക്കും പത്താംതരം ഉന്നത വിജയികളോടൊപ്പം പുരസ്കാര സമർപ്പണം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍