മാരക മയക്കുമരുന്നുമായി എളേറ്റിൽ സ്വദേശി പിടിയിൽ
പൂനൂർ: പൂനൂരിൽ മാരക മയക്കു മരുന്ന് എംഡിഎംഎ യുമായി കൊടുവള്ളി എളേറ്റിൽ കരിമ്പാ പൊയിൽ ഫായിസ് (25)നെ ബാലുശ്ശേരി ജൂനിയർ എസ് ഐ അഫ്സലും സംഘവു അറസ്റ്റു ചെയ്തു. ,പ്രതിയുടെ പക്കൽ നിനും 4.65 ഗ്രാം എം ഡി എം എ യും വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. Rent a Car ജോലിയുടെ മറവിൽ വർഷങ്ങളായി പൂനുരിലും പരിസരങ്ങളിലും ഫായിസ് മയക്കു മരുന്ന് വിതരണം ചെയ്തു വരികയായിരുന്നു. ഇയാളെ ബാലുശ്ശേരി പോലീസ് നാർക്കോട്ടിക്ക് സ്ക്വാഡ് നിരീക്ഷിച്ചു വരികയായിരുന്നു .
കൗമാരക്കാരായ ചെറുപ്പക്കാർക്കും സ്ക്കൂൾ വിദ്യാർത്ഥികൾക്കുമാണ് ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്.
മാർക്കറ്റിൽ ലക്ഷങ്ങളുടെ വിലയുള്ള MDMA യാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.
ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ അടുത്ത കാലത്തായി ഇത്തരം നിരവധി കേസ്സുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. .
സി പി ഒ ബിജു സി എം , നിഖിൽ, ഡ്രൈവർ ബൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു
പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍