നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോക്ക് പിന്നില്‍ പിക്കപ്പ് ഇടിച്ച് മറിഞ്ഞ് ചുങ്കം സ്വദേശിയടക്കം രണ്ടുപേർക്ക് പരിക്ക്.

കൊടുവള്ളി: വാവാട് ഇരുമോത്ത് നിര്‍ത്തിയിട്ട ഗുഡ്‌സിന് പിന്നില്‍ പിക്കപ്പ് ഇടിച്ച് മറിഞ്ഞു. ദേശീയ പാതയില്‍  ഇരുമോത്ത് മദ്രസന് മുന്നില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. 

അപകടത്തിൽ താമരശ്ശേരി ചുങ്കം കലാക്കാംപൊയിൽ അക്ബർ ( ചെറിയാവു), വടകര വില്യാപ്പള്ളി എള്ളോടിമലയിൽ വിജിത് എന്നിവർക്കാണ് പരിക്കേറ്റത്.

ഗുഡ്‌സ് ഓട്ടോ റോഡരികില്‍ നിര്‍ത്തി മറ്റൊരാളുമായി സംസാരിക്കുന്നതിനിടെ കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ഗുഡ്‌സിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഇരു വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞു. ഇരു വാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

ഇവരെ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍