ചുരമിറങ്ങി വരുമ്പോൾ യാത്രക്കാരിക്ക് ദേഹാസ്വസഥ്യം, കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി.
താമരശ്ശേരി: സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിൽ വൈത്തിരിയിൽ നിന്നും കയറിയ വിദ്യാർത്ഥിനി തളർന്നുവീണതിനെ തുടർന്ന് ബസ്സ് നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.
കുറ്റിപ്പുറം കെഎംസിടി കോളേജിലെ LLB വിദ്യാർത്ഥിനി വൈത്തിരി രോഹിണിയിൽ ഋതിക (Rithika ) യാണ് ബസ്സിൽ തളർന്നുവീണത്.
ഇതേ തുടർന്ന് ഡ്രൈവർ വിദ്യാർത്ഥിനിയെ നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാവിലെ പത്തുമണിയോടെ ആയിരുന്നുസംഭവം.
ബത്തോരി ഗ്യാരേജിലെ WN 175 നമ്പർ ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് രക്ഷകരായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍