ബാലുശ്ശേരി പാലൊളി മുക്കില്‍ കടയ്ക്ക് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
ബാലുശ്ശേരി: പാലൊളി മുക്കില്‍ കടയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞു. പാലൊളിമുക്കില്‍ ഷൈജല്‍ എന്നയാള്‍ നടത്തുന്ന അലൂമിനിയം ഫ്രാബ്രിക്കേഷന്‍ കടയിലേക്കായിരുന്നു ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്ഥാപനത്തിന് കാര്യമായ കേടുപാടുകളില്ലെന്നും ഏറുപടക്കമാണെന്നും പൊലീസ് പറഞ്ഞു. ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസിലെ പ്രതികള്‍ നേരത്തെ വന്നിരിക്കാറുളള കടയാണിത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍