എയിംസ്: കിനാലൂരിലെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറി
ബാലുശ്ശേരി: സംസ്ഥാനത്തിന് അനുവദിക്കപ്പെടുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനായി (എയിംസ്)കിനാലൂരിൽ കണ്ടെത്തിയ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാനുള്ള നടപടിക്രമങ്ങൾ റവന്യുവകുപ്പ് പൂർത്തിയാക്കി. ഇതുസംബന്ധിച്ച അന്തിമ ശുപാർശ ആരോഗ്യവകുപ്പിന് സമർപ്പിച്ചതായി റവന്യു അധികൃതർ അറിയിച്ചു. ഉത്തരവിറങ്ങുന്നത്തോടെ ഭൂമി ആരോഗ്യവകുപ്പിന് കീഴിലാവും.
കാന്തലാട്, കിനാലൂർ വില്ലേജുകളിലായി 153.46 എക്കർ ഭൂമിയാണ് ഇത്തരത്തിൽ കൈമാറുക. വ്യവസായ വികസന കേന്ദ്രത്തിന്റെ കൈവശമുണ്ടായിരുന്ന 151 ഏക്കർ റവന്യു വകുപ്പ് നേരത്തെ ഏറ്റെടുത്തിരുന്നു. എയിംസ് സ്ഥാപിക്കുന്നതിനായി 200 ഏക്കർ ഭൂമി ലഭിക്കുന്നുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ കേന്ദ്രആരോഗ്യ വകുപ്പിന് ഉറപ്പു നൽകിയത്. ഇതനുസരിച് ബാക്കി ഭൂമിഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അംഗീകരം നൽകണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ധനമന്ത്രാലയത്തോട് ആവിശ്യപെട്ടിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും എയിംസ് എന്ന കേന്ദ്ര സർക്കാർ നയമനുസരിച്ചു സംസ്ഥാനവും താമസിയാതെ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച ഏക സ്ഥലമെന്നനിലയിൽ കിനാലൂരിൽ തന്നെ പദ്ധതി നടപ്പാകുമെന്നാണ് കരുതുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍