ബഷീർ കഥാപാത്രങ്ങൾ നിറഞ്ഞാടിയ ബഷീർ ദിനാചരണവുമായി കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്ക്കൂൾ

കട്ടിപ്പാറ : കോവിഡ് മഹാമാരിക്കു ശേഷം ഓഫ് ലൈനിൽ ആചരിക്കുവാൻ ലഭിച്ച അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ബഷീർ കഥാപാത്രങ്ങളുടെ നിറഞ്ഞാടലായി മാറി കന്നൂട്ടിപ്പാറ ഐ യു എം എൽ പി എസിലെ ഇത്തവണത്തെ ബഷീർ ദിനാചരണം.പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാടിനെ ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മയും മജീദും സുഹറയും നാരായണിയും കുഞ്ഞു പാത്തുമ്മയും ചേർന്ന് സ്വീകരിച്ചത് ശ്രദ്ധേയമായി.

ബഷീറിന്റെ കഥാ പ്രപഞ്ചം അനാവരണം ചെയ്തു കൊണ്ട് ഉദ്ഘാടകൻ കുട്ടികളെ കയ്യിലെടുത്തു. വാർഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി അധ്യക്ഷ്യം വഹിച്ചു. പ്രഥമാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ ദിന പതിപ്പായ ഓർമ്മകളിലെ സുൽത്താൻ ബാപ്പു വാവാട് പ്രകാശനം ചെയ്തു. റാനിയ ഫാത്തിമ, ലാസിം സമാൻ, ഫിൽസ സലിം, അലിഷ്ബ, നഷ് വ, നദാ ഫാത്തിമ മുതലായവ രാണ് ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്ക്കരിച്ചത്.   എസ് ആർ ജി കൺവീനർ കെ.ടി.ആരിഫ് മാസ്റ്റർ കൃതജ്ഞത പ്രകാശിപ്പിച്ചു.

ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ചാർട്ട് നിർമ്മാണം, കഥാപാത്ര ചിത്രീകരണം, ബഷീർ കൃതികൾ അവതരിപ്പിക്കൽ, കൃതികളുടെ പേരു പറയൽ മുതലായ പ്രവർത്തനങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു . പരിപാടികൾക്ക് കെ.പി. ജസീന ടീച്ചർ, ദിൻഷ ദിനേഷ്, നസീം പി ഇബ്രാഹിം, പി.പി.തസ്ലീന, ഫൈസ് ഹമദാനി, ടി.ആബിദ, ഐഷ സേബ മുതലായ വർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍