പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ  വെള്ളത്തിൽ മുങ്ങിമരിച്ചു


പേരാമ്പ്ര: പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കടിയങ്ങാട് ഈർപ്പാ പൊയിൽ ഗിരീഷ്-അഞ്ജലി ദമ്പതികളുടെ മകൻ ശബരി (ഒന്നേകാൽ വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയെ ഉറക്കികിടത്തി അമ്മ അലക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.

കുട്ടിയുടെ ശബ്ദം കേൾക്കാത്തതിനാൽ അൽപ്പസമയം കഴിഞ്ഞ് അഞ്ജലി തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റിൽ കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശബരിയുടെ അച്ഛൻ ഗിരീഷ് വിദേശത്താണ്. തേജ ലക്ഷ്മി, വേദ ലക്ഷ്മി എന്നിവരാണ് മറ്റ് മൂത്ത സഹോദരങ്ങൾ. സംഭവത്തിൽ പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍