എലിക്കാട് പാലം അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തി വെച്ചു.
വയനാട് കോഴിക്കോട് ദേശീയ പാതയിലെ എലിക്കാട് പാലം അറ്റകുറ്റപ്പണികൾ താൽക്കാലികമായി നിർത്തി വെച്ചു. മുൻ നിശ്ചയ പ്രകാരം സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 15 വരെ ഈ വഴി ഗതാഗതം നിരോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധന പൂർത്തിയായതിന് ശേഷമേ ആവശ്യമെങ്കിൽ അറ്റകുറ്റപ്പണികൾക്കായി വാഹന നിരോധനം ഏർപ്പെടുത്തുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ റെനി പി. മാത്യു അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍