പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാനെത്തി; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തല്ലിയോടിച്ച് നാട്ടുകാര്‍

കണ്ണൂര്‍: പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. കട അടപ്പിക്കാനുള്ള പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ശ്രമത്തെ നാട്ടുകാര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിന് കാരണമായി. നാല് പേര്‍ക്ക് മര്‍ദ്ദനമേറ്റു.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂര്‍ പൊലിസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി ബസുകളും ലോറികകളും സ്വകാര്യവാഹനങ്ങളും വ്യാപരമായി ആക്രമിക്കപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍