കല്യാണി അമ്മയ്ക്കും കുടുംബത്തിനും ഓണസമ്മാനം; ഉത്രാടദിനത്തില്‍ 'ബൈത്തുറഹ്‌മ'യില്‍ പാലുകാച്ചല്‍
മഞ്ചേരി : 72 വയസ്സുള്ള പുൽപ്പറ്റ താളിയാരിലെ കല്യാണി അമ്മയ്ക്കും കുടുംബത്തിനും രണ്ടാംവാർഡിലെ മുസ്‌ലിം ലീഗ് പ്രവർത്തകർ പണിതുനൽകിയ ബൈത്തുറഹ്‌മയിൽ പാലുകാച്ചലായിരുന്നു ഉത്രാട ദിനത്തിൽ. തന്റെയും മക്കളുടെയും ജീവിതാഭിലാഷം പൂവണിഞ്ഞ മുഹൂർത്തത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വീട്ടിലെത്തിയതിൽ കല്യാണിയമ്മയ്ക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ തങ്ങൾ കാരുണ്യഭവനത്തിന്റെ താക്കോൽ കൈമാറി. നാലു പെൺമക്കളും രോഗിയായ മകനുമാണ് കല്യാണി അമ്മയ്ക്കുള്ളത്. ഓണത്തിന്റെ ഈയൊരു സന്തോഷനാളുകളിൽ ഇതിനേക്കാൾ ആഹ്ലാദവും ആത്മസംതൃപ്തിയും നൽകുന്ന മറ്റൊന്നില്ലെന്ന് താക്കോൽദാനം നിർവഹിച്ച തങ്ങൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍