ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് മുന്നേറുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് മുന്നേറുകയാണ്. തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തുന്ന യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സംസ്ഥാനത്ത് 19 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രക്ക് ഗതാഗതം, ഭക്ഷണം, താമസസൗകര്യം, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ ഭാരിച്ച ചെലവാണ് കെപിസിസിക്ക് മേല്‍ വരിക. പ്രത്യേകിച്ച് യാത്രയുടെ സംസ്ഥാന കോര്‍ഡിനേറ്ററായ കൊടിക്കുന്നില്‍ സുരേഷിന്.

തെരഞ്ഞെടുപ്പ് വരുമ്പോഴുള്ള അന്തരീക്ഷമാണ് തലസ്ഥാനത്തെ കെപിസിസി ഓഫീസില്‍ ഇപ്പോള്‍. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭാരത് ജോഡോ യാത്രക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയ തരത്തിലാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഇടപെടലുകള്‍.

ഭാരത് ജോഡോ യാത്രക്ക് എത്ര രൂപ ചെലവ് വരുമെന്നതില്‍ നേതാക്കളൊന്നും തന്നെ പുറത്തുപറയുന്നില്ല. എന്നാല്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും അടുത്ത വൃത്തങ്ങള്‍ പറയുന്നത് അഞ്ച് കോടി രൂപയോളം ആകെ ചെലവ് വരുമെന്നാണ്. എട്ട് ജില്ലകളിലെ ഓരോ ബൂത്ത് കമ്മറ്റിക്കും 50000 രൂപയുടെ കൂപ്പണുകളാണ് പ്രാദേശിക ചെലവുകള്‍ കണ്ടെത്തുന്നതിനായി നല്‍കിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍