കോരങ്ങാട് പബ്ലിക് ലൈബ്രറിയിൽ പുസ്തകം ഏറ്റുവാങ്ങലും സമ്മാന വിതരണവും

താമരശ്ശേരി : കോരങ്ങാട് പബ്ലിക് ലൈബ്രറിയിലേക്ക്  റിട്ടയേഡ് അധ്യാപകനായ അബു മാസ്റ്റർ സംഭാവന നൽകിയ നൂറോളം ബുക്കുകൾ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് .മുഹമ്മദ് മോയത്ത് ഏറ്റുവാങ്ങി. ലഹരിയുടെയും  മയക്കുമരുന്നിന്റെയും ചതിക്കുഴികളിൽ അകപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പുതുതലമുറയുടെ  ചിന്തയും ധാർമിക മൂല്യങ്ങളും ഉയർത്തിക്കൊണ്ടുവരാൻ വായനയിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

റിട്ടയേഡ് അധ്യാപികമാരായ സുഹറാബി ടീച്ചർ, സക്കീന ടീച്ചർ   എന്നിവർ സംഭാവന നൽകിയ ബുക്കുകളും ചടങ്ങിൽ വച്ച് ഏറ്റുവാങ്ങി. ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരയിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്കുള്ള സമ്മാനവിതരണവും ഇതോടനുബന്ധിച്ച് നടന്നു. ചടങ്ങിൽ പ്രസിഡൻറ് ശ്രീ.അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ്, ബാബു ആനന്ദ്,  അബൂബക്കർ മാസ്റ്റർ, ഹനീഫ് മാസ്റ്റർ, പി എ.സ് സുബിൻ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ മോളി ജെയിംസ്, രാജേഷ് കുമാർ,
ഷാനവാസ്, ആൻ്റണി ജോയ്, ഷാഫി ഐഡിയ,
സക്കീർ ഹുസ്സൈൻ എന്നിവർ പങ്കെടുത്തു.
ജനറർ സെക്രട്ടറി ഷാജു സി.പി സ്വാഗതവും ജോയി ന്റ് സെക്രട്ടറി പി ടി നജീബ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍