പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു
പന്നൂര്‍ : ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. താമരശ്ശേരി സ്വദേശി ഇര്‍ഫാന്‍, വാവാട് സ്വദേശി നൈഷാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്‌കൂള്‍ പ്രവേശനം നേടി ദിവസങ്ങള്‍ക്കകമാണ് ഇവര്‍ റാഗിങ്ങിനിരയായത്.
കിഴക്കോത്ത് പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ധനത്തിനിരയായത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ പ്രവേശനം നേടിയ താമരശ്ശേരി സ്വദേശി ഇര്‍ഫാന്‍, കൊടുവള്ളി വാവാട് സ്വദേശി മുഹമ്മദ് നൈഷാന്‍ എന്നിവര്‍ക്കാണ് റാഗിങ്ങിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ധനമേറ്റത്. ഇര്‍ഫാന്‍ ഒരാഴ്ച മുമ്പും നൈഷാന്‍ രണ്ട് ദിവസം മുമ്പുമാണ് സ്‌കൂളില്‍ പ്രവേശനം നേടിയത്. ബുധനാഴ്ച രാവിലെ ഇടവേള സമയത്ത് ശുചിമുറിയില്‍ പോയപ്പോള്‍ പത്തോളം വരുന്ന വിദ്യാര്‍ത്ഥി സംഘം എത്തി അക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
ബഹളം കേട്ടെത്തിയ അധ്യാപകരാണ് ഇവരെ രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇര്‍ഫാന്റ് തലക്ക് മുറിവേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇടവേള സമയം ക്രമീകരിച്ചിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ഇടവേള സമയത്താണ് പ്രസ് ടു വിദ്യാര്‍ത്ഥികളെത്തി അക്രമം നടത്തിയത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍