ഓണകാലം കർഷകർക്ക് പട്ടിണിയുടെ കാലം സർക്കാർ അടിയന്തിരമായി ഇടപെടുക
താമരശ്ശേരി. കഴിഞ്ഞ കുറച്ചു നാളുകളായി റബ്ബർ കർഷകർക്ക് വിലതകർച്ചയുടെയും പ്രകൃതി ദുരന്തങ്ങളുടെയും നാളുകളായിരുന്നു ഓണം അടുത്തതോടെ ജോലിക്കാർക്ക് കൂലി കൊടുക്കാനും തങ്ങളുടെ ആവശ്യങ്ങൾക്കുമായി കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ വില്പനനടത്തും എന്നറിയാവുന്ന ടയർ കമ്പനികളും വ്യാപാരി വ്യവസായികളും റബ്ബർ അടക്കമുള്ള കാർഷിക ഉത്പന്നങ്ങൾക്ക് പെടുന്നനെ വിലകുയ്ക്കുകയായിരുന്നു റബ്ബർ കിലോക്ക് 45രൂപയോളം വിലകുറഞ്ഞു സർക്കാർ പ്രഖ്യാപിച്ച വില സ്ഥിരത ലഭിക്കാൻ സൈറ്റ് ക്ലോസ് ചെയ്തിരിക്കുകയാണ് ഇതോടെ ചെറുകിട കർഷകർ കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി മറന്നു ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുകയാണ് രണ്ട് ഏക്കർ തൊട്ട ഭൂമി കൈ വശമുണ്ടെങ്കിൽ സാമൂഹിക പെൻഷനും സർക്കാർ നിർത്തലാക്കി ഇതോടെ സാധാരണക്കാരായ കർഷകന്റെ ജീവിതം വഴി മുട്ടി യിരിക്കയാണ്
പല റബ്ബർ തോട്ടങ്ങളിലും കർഷകർ റൈൻഗാർഡും വളവും കടമെടുത്താണ് ചെയ്തിരിക്കുന്നത് കടം തിരിച്ചടക്കാൻ പറ്റാത്ത അവസ്ഥയാണിന്ന് ഇന്ത്യ യിൽ ആവശ്യത്തിന് റബ്ബർ ഉത്പാതനം നടക്കുന്നുണ്ടെങ്കിലും കള്ളത്തരം പറഞ്ഞു ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്ന നിലപടാണ് റബ്ബർ ബോർഡും ഗവണ്മെന്റ്ഉം സ്വീകരിക്കുന്നത് ഇത് മൂലം സമീപഭാവിയിൽ കാർഷിക മേഖല അന്യം നിന്ന് പോകും സർക്കാരുകളും മറ്റും ഇതു ഗൗരവമായി കാണണമെന്നും ഈ സാഹചര്യത്തിൽ റബ്ബറിനു പരമാവധി 250രൂപയും നാളികേരത്തിനു 60രൂപയും താങ്ങു വിലനൽകാൻ സർക്കാർ തയ്യാറാക ണമെന്നും റബ്ബർ സബ്‌സിഡി ബില്ലുകൾ സമർപ്പിക്കാനുള്ള സംവിധാനം ഉടൻ ആരംഭിക്കണമെന്നും താമരശ്ശേരിയിൽ ചേർന്ന റബ്ബർ ഉത്പാദക ക്ഷേമ സമതി(VERPS) യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ കുഞ്ഞിമരക്കാർ. എ. കെ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ജോർജ് നെല്ലിക്കുന്നൻ അദ്ധ്യക്ഷം വഹിച്ചു
കെ. മുഹമ്മദ് മാസ്റ്റർ. കെ. കെ രഘു. എം അപ്പുകുട്ടൻ.അബ്ദുൽ മജീദ് മാസ്റ്റർ. ഖമറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍