അടിവാരത്ത് വീടിന് വെടിയേറ്റു.
പുതുപ്പാടി അടിവാരത്ത് വീടിന് വെടിയേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് വെടിയേറ്റത്.
നാടൻ തോക്കു കൊണ്ട് കാട്ടു പന്നിക്ക് വെച്ചതെന്ന് കരുതുന്ന വെടി ഉന്നം തെറ്റി വീടിൻ്റെ ചുമരിൽ തറച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. വീടിൻ്റെ ചുമതിൽ രണ്ടിടത്ത് തുള വീണ പാടുണ്ട്.
അടിവാരം മേലെ പൊട്ടികൈ തരിയോട് മുക്ക് പുത്തൻപുരയിൽ മണിയുടെ വീടിനാണ് വെടിയേറ്റത്.മണിയും ഭാര്യയും, മകനും, മരുമകളും പേരക്കുട്ടിയുമടക്കം അഞ്ചുപേരാണ് വീട്ടിൽ ഉള്ളത്.
താമരശ്ശേരി DySP അഷറഫ് തെങ്ങലക്കണ്ടി, CI അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍