കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ മരിച്ചു


മുക്കം: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ മരിച്ചു. വയനാട് മുത്തങ്ങയിലെ ആനിമല്‍ റെസ്‌ക്യൂവര്‍ ആയ മുക്കം കല്‍പ്പൂര്‍ സ്വദേശി ഹുസൈനാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് തൃശ്ശൂരില്‍ വച്ചാണ് ഹുസൈന് കാട്ടാനയുടെ അക്രമണത്തില്‍ പരിക്കേറ്റത്. തൃശ്ശൂരില്‍ കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് മുത്തങ്ങയില്‍നിന്ന് കുങ്കി ആനകളെയുമായി എത്തിയതായിരുന്നു. കാട്ടാനയെ തുരത്തുന്നതിനിടെ ഹുസൈനെ ആക്രമിച്ചു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍