ചാലക്കര അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു.
താമരശ്ശേരി: സംസ്ഥാന പാതയിൽ തച്ചംപൊയിൽ ചാലക്കര ബൈക്കിൽ ബസ് തട്ടി ലോറിക്കടിയിൽപ്പെട്ട് മരണപ്പെട്ട രണ്ടു പേരെയും തിരിച്ചറിഞ്ഞു.
താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിൻ്റെ മകൻ യഥു കൃഷ്ണ (19), കുടുക്കിൽ ഉമ്മരം കാരക്കുന്നുമ്മൽ വാടകക്ക് താമസിക്കും രഘുവിൻ്റെ മകൻ പൗലോസ് (19) എന്നിവരാണ് മരണപ്പെട്ടത്.
മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റു.
യഥുവിൻ്റെ മാതാവ് സവിത. സഹോദരി: ഗീതു കൃഷ്ണ.
പൗലോസിൻ്റെ മാതാവ്: മേരി.
സഹോദരങ്ങൾ: ശ്യാം, അൽഫോൺസ, കാതറിൻ, തെരേസ, മെരിയ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍