ഈങ്ങാപ്പുഴ എലോക്കര അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് മാരക മയക്ക് മരുന്നുകൾ പിടികൂടി.
ഈങ്ങാപ്പുഴ:നാഷണൽ ഹെവേയിൽ എലോക്കര അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് മാരക മയക്ക് മരുന്നുകൾ പിടികൂടി.
എലോക്കര പമ്പിനടുത്ത് വച്ച് ബെക്കിൽ യാത്ര ചെയ്യുന്ന യുവാവിനെ കാറിലെത്തിയവർ മനപ്പൂർവ്വം ഇടിക്കുകയായിരുന്നു. സംഭവത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മറുപടി നൽകുകയായിരുന്നു.തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് മാരക മയക്ക് മരുന്ന് ലഭിച്ചത്. കൊടുവള്ളി വാവാട് പുലിക്കുഴിയിൽ മിദ് ലാജ് (27) നെ അറസ്റ്റ് ചെയ്തു.കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്നും 08.360 ഗ്രാം തൂക്കം വരുന്ന ഇരുപത്തി ഒന്ന് MDMA യും,0.650 മില്ലി ഗ്രാം മെത്താ ആഫിറ്റമിനും കണ്ടെടുത്തു.
എസ് ഐ ലളിത, ജൂനിയർ എസ് ഐ ശ്രീജിത്, എ എസ് ഐ ജയപ്രകാശ്, ഡ്രൈവർ ജിലു, കൂടാതെ ഹൈവേ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍