വഴിയരികിൽ കാത്തുനിന്ന ഉമ്മ; ചേർത്തുപിടിച്ച് വെള്ളം നൽകി രാഹുൽ; വിഡിയോ വൈറൽ
ഭാരത് ജോഡോ യാത്ര കേരളത്തിൽ രണ്ടാം ദിനം പിന്നിടുമ്പോൾ ഏറെ ഹൃദ്യമായ ഒരു ചിത്രം ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. രാഹുലിനെ കെട്ടിപ്പിടിക്കുന്ന ഒരു അമ്മയും, കുടിക്കാൻ വെള്ളം നൽകിയ ശേഷം ചേർത്തുപിടിക്കുന്ന രാഹുലുമാണ് ചിത്രത്തിൽ. തിരുവനന്തപുരത്തൂടെയുള്ള യാത്രയ്ക്ക് ഇടയിലാണ് രാഹുലിനെ കാണാൻ ഈ ഉമ്മ എത്തിയത്.
‘അരുവിക്കര മണ്ഡലത്തിലെ വിതുര ആനപ്പാറ മണ്ഡലത്തിൽ നിന്നുമാണ് പ്രവർത്തകർക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ അണിനിരക്കാൻ സാനിയമ്മ വൈകിട്ട് പട്ടത്ത് എത്തിയത്. രാഹുൽ ഗാന്ധിയെ കണ്ടേ മടങ്ങൂ എന്ന ആഗ്രഹവുമായി എത്തിയ ഉമ്മക്ക് ഇന്ന് ആ വലിയ ആഗ്രഹം സഫലമായി. രാഹുൽ ഗാന്ധിയുടെ അരികിലേക്ക് ഓടിയെത്തിയ ഉമ്മയെ അദ്ദേഹം കലർപ്പില്ലാത്ത സ്നേഹത്തോടെ ഹൃദയത്തോട് ചേർത്ത് വച്ചു.അറുപതു കഴിഞ്ഞ്, പ്രായത്തിന്റെ എല്ലാ അവശതകളും മാറ്റി വച്ചു മൂവർണകൊടിയുമായി അണിനിരക്കുന്ന ഈ അമ്മമാരാണ് പാർട്ടിയുടെ വലിയ കരുത്ത്..’ ചിത്രം പങ്കിട്ട് ശബരിനാഥൻ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍