പൊതു വിദ്യാലയങ്ങളിൽ നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന തല തിരിഞ്ഞ പാഠ്യപദ്ധതി പരിഷ്കരണം അപലപനീയം
പൂനൂർ : പൊതു വിദ്യാലയങ്ങളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് " ഹെറ്ററോ നോർ മെറ്റി വിറ്റിയെ " തകർക്കുകയാണെന്നും തലതിരിഞ്ഞ ഈ പാഠ്യപദ്ധതി പരിഷ്കരണവുമായി സർക്കാർ മുന്നോട്ടു പോകുന്നത് അപലപനീയമാണെന്നും പ്രഗൽഭ മോട്ടിവേഷൻ സ്പീക്കർ അബ്ദുറസാഖ് കൊടുവള്ളി പ്രസ്താവിച്ചു. പൂനൂർ മുബാറക്ക് അറബിക്കോളേജ് മാനേജിംഗ് കമ്മിറ്റി സംഘടിപ്പിച്ച " തസ്കിയ 22 "ലെ മോട്ടിവേഷൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.അബ്ദുന്നാസർ അദ്ധ്യക്ഷത വഹിച്ചു.
സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന നമ്മുടെ കുടുംബ ഘടനകളെയും നാം പവിത്രമായി കാണുന്ന വിവാഹ സമ്പ്രദായങ്ങളെയും തകർക്കുക എന്ന ഗൂഢലക്ഷ്യമാണ് ജൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടുദ്ദേശിക്കുന്നത്.
ബവ് ദ്ധിക മേഖലയോടൊപ്പം പ്രവർത്തന വൈകാരിക മേഖലകളും വികസിപ്പിക്കുന്നതിന്നാവശ്യമായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന " തസ്കിയ 22 "മുബാറക്ക് അറബിക്കോളേജ് പ്രിൻസിപ്പൽ പ്രൊ: അഹമ്മദുകുട്ടി മദനി ഉദ്ഘാടനം ചെയ്തു. ഓരോ മാസവും രണ്ടാം ശനിയാഴ്ചകളിലായിരിക്കും ക്ലാസുണ്ടാവുക. പ്രഗൽഭരായ ട്രെയിനർ മാർ , ഫാമിലി കൗൺസിലർമാർ , പണ്ഡിതന്മാർ എന്നിവരായിരിക്കും ക്ലാസുകൾക്കു നേതൃത്വം നൽകുന്നത്. എ.വി.മുഹമ്മദ് മാസ്റ്റർ, സലീന ടീച്ചർ, അബ്ബാസ് മാസ്റ്റർ എകരൂ ൽ , അജിൻ ഗഫൂർ , പി.പി. സലാം മാസ്റ്റർ സംസാരിച്ചു. കെ.എൻ.എം. വിദ്യാഭ്യാസ ബോർഡ് നടത്തിയ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ പൂനൂർ മുബാറക്ക് മദ്റസയിൽ നിന്നും മുഴുവൻ വിഷയങ്ങളിൽ എപ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ നദ ഫാത്തിമയെ ചടങ്ങിൽ ആദരിച്ചു. ഡോ: യു.കെ.മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍