മുജാഹിദ് സംസ്ഥാന സമ്മേളനം : പൂനൂർ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു.

പൂനൂർ : കോഴിക്കോട് വെച്ച് 2022 ഡിസംബർ 29, 30, 31, 2023 ജനുവരി 1 തിയ്യതികളിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണ പരിപാടികളുടെ ഭാഗമായി പൂനൂർ മണ്ഡലത്തിൽ സ്വാഗത സംഘം രൂപികരിച്ചു. ആർ.പി. അഹമ്മദുകുട്ടി ഹാജി മുഖ്യ രക്ഷാധികാരിയും , കെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ ചെയർമാനും , അബ്ബാസ് മാസ്റ്റർ എകരൂ ൽ ജനറൽ കൺവീനറുമായി 200 അംഗ സ്വാഗതസംഘ കമ്മിറ്റിയാണ് നിലവിൽ വന്നത്. കെ.എൻ.എം.മണ്ഡലം പ്രസിഡണ്ട് അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരി അലി കിനാലൂർ ഉദ്ഘാടനം ചെയ്തു. അൻ ഫസ് നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. എം.സി.അബ്ദുറഹിമാൻ മാസ്റ്റർ, കെ.സുലൈമാൻ മാസ്റ്റർ, ജലീൽ സ്വലാഹി, പി.പി. അബ്ദുസ്സലാം മാസ്റ്റർ, സി. ഷാനവാസ് മാസ്റ്റർ, വി.എം. ഫൈസൽ മാസ്റ്റർ, സുലൈഖ ടീച്ചർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം സെക്രട്ടരി പി.പി.അബ്ബാസ് സ്വാഗതവും വി.കെ.സി. ഉമർ മൗലവി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍