thamarassery
ചേലക്കാട് ഉസ്താദ് ,വാവാട് ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
താമരശ്ശേരി :എസ് വൈ എസ് - എസ് കെ എസ് എസ് എഫ് കോരങ്ങാട് ശാഖാ കമ്മിറ്റി ചേലക്കാട് ഉസ്താദിന്റെയും വാവാട് ഉസ്താദിന്റെയും അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. സി എച്ച് മഹലിൽ ചേർന്ന ചടങ്ങിൽ എം ടി ആലി ഹാജി അധ്യക്ഷനായി ചടങ്ങ് മഹല്ല് പ്രസിഡണ്ട് പി എ അബ്ദുസ്സമദ് ഹാജി ഉദ്ഘാടനം നിർവഹിച്ചു.
റസാഖ് ദാരിമി പൂനൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിജ്ഞാനവും വിനയവും നിറഞ്ഞൊഴുകിയ പണ്ഡിത പ്രതിഭകളായിരുന്നു ചേലക്കാട് ഉസ്താദും വാവാട് ഉസ്താദും എന്ന് റസാഖ് ദാരിമി അഭിപ്രായപ്പെട്ടു .
ഷമീം ഉസ്താദ്, മിഥിലാജ് അലി കോരങ്ങാട് എ പി സമദ് ,പി സി ഇസ്മയിൽ , ഷബീർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വി പി സലാം സ്വാഗതവും സിനാൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍