മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികളടക്കം നാലുപേര്‍ പിടിയിൽ
മലപ്പുറം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികളടക്കം നാലുപേര്‍ അറസ്റ്റില്‍. മഞ്ചേരി കാരക്കുന്ന് സി.പി. അസ്ലമുദ്ദീന്‍, ഭാര്യ ഷിഫ്‌ന, കാവന്നൂര്‍ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എന്‍.കെ കമറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. മലപ്പുറം വഴിക്കടവ് ചെക്‌പോസ്റ്റിലാണ് സംഘം അറസ്റ്റിലായത്. 75 ഗ്രാം എംഡിഎംഎയാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്. എംഡിഎംഎ ബംഗളുരുവില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ ചെക്‌പോസ്റ്റിലെ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍