ധനശ്രീ സ്വയം സഹായ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരം. എ.കെ.അബൂബക്കർ കുട്ടി
കന്നൂട്ടിപ്പാറ എട്ടാം വാർഡിലെ എട്ടേക്രയിൽ പ്രവർത്തിക്കുന്ന ധനശ്രീ സ്വയം സഹായ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വാർഡ് മെമ്പർ എ.കെ.അബൂബക്കർ കുട്ടി അഭിപ്രായപ്പെട്ടു. എട്ടേക്ര -കന്നൂട്ടിപ്പാറ റോഡിൽ വാഹന ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ രൂപപ്പെട്ട വലിയ കുഴികൾ സംഘം പ്രവർത്തകർ മുന്നിട്ടിറങ്ങി, കന്നൂട്ടിപ്പാറ വാർഡ് മെമ്പർ എ.കെ.അബൂബക്കർ കുട്ടിയുടെയും, പെരുമ്പള്ളി വാർഡ് മെമ്പർ ജാസിലിന്റെയും നേതൃത്വത്തിൽ, നാട്ടുകാരുടെ സഹായത്തോട് കൂടി ശ്രമദാനമായി പൊട്ടിപൊളിഞ്ഞ ഭാഗം റോഡ് കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി. യുവജന സംഘടനകളും, സ്വയം സഹായ സംഘങ്ങളൂം ഇത്തരം ജനോപകാരപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയാൽ നിരവധി വികസന പ്രവർത്തനങ്ങൾ നാടിനു വേണ്ടി ചെയ്യാൻ കഴിയുമെന്ന് മെമ്പർ അഭിപ്രായപ്പെട്ടു.ഈ പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയ ധനശ്രീ സംഘം പ്രവർത്തകരെ മെമ്പർ പ്രത്യേകം അഭിനന്ദിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ജാസിൽ, സംഘം പ്രസിഡണ്ട് ബൈജു.പി.എം, സെക്രട്ടറി അഭിലാഷ്, പ്രവർത്തകരായ ജിനീഷ്, മനോജ്, സനൽ, പ്രദീഷ്, ദിലീപ്, രതീഷ് നാട്ടുകാരായ.ഷാഫി കെ.കെ., ഷമീർ എം.പി.,രജീഷ്, ഷഫീർ, ഷംസീർ ( വരവ് ) അനിൽകുമാർ, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു. പ്രവൃത്തിയുമായി സാമ്പത്തികമായും, മറ്റും സഹകരിച്ച മുഴുവൻ ആളുകൾക്കും ധനശ്രീ സ്വയം സഹായ സംഘം പ്രവർത്തകർ പ്രത്യേകം നന്ദി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍