എട്ടു വയസ്സുകാരനെ പ്രദേശത്തൊന്നും കണ്ടെത്താനായി തിരച്ചിൽ തുടരുന്നു
താമരശ്ശേരി: അണ്ടോണയിൽ നിന്നും കാണാതായ വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ് അമീൻ (അനു 8) എന്ന കുട്ടിയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചില്ല.
ഇന്നലെ വൈകുന്നേരം 4 മണി മുതലാണ് കാണാതായത്.
കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ കൊടുവള്ളി പോലീസും,ഡോഗ് സ്കോഡും പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു.
വീടിനു സമീപത്ത് പുഴ ഉണ്ടെങ്കിലും പോലീസ് നായകൾ മാനിപുരം - താമരശ്ശേരി റോഡിലൂടെയാണ് ഏറെ ദൂരം മുന്നോട്ട് പോയത്.
മുക്കത്ത് നിന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍