ചൂലാം വയലിൽ ബസ് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് 20 ലധികം പേർക്ക് പരിക്ക്.

കുന്ദമംഗലം:ചൂലാം വയലിൽ ബസ് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യാത്രക്കാരായ 20 ലധികം പേർക്ക് പരിക്ക്. ഇന്ന് കാലത്താണ് സംഭവം..നിയന്ത്രണം വിട്ട ബസ്സ് മറുഭാഗത്ത് റോഡരികിൽ നിർത്തിയിട്ടലോറിയിൽ ഇടിച്ച് യാത്രക്കാരായ വനിതാ പോലീസ് ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലാ എന്നാണ്റിവ്.

അടിവാരം ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാത്തിമാസ് എന്ന ബസ്സാണ് ചൂലാം വയൽ സ്കൂളിന്റെ മുൻപിലെ ഇറക്കത്തിൽ മറുഭാഗത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് ഇടിച്ചത്. അതിരാവിലെ ആയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകടകാരണം വ്യക്തമല്ല അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍