ഇരട്ടക്കുരുന്നുകളുടെ ധീരതയിൽ രണ്ടരവയസ്സുകാരിക്ക്‌ പുനർജന്മം; അനുമോദിച്ച് നാട്ടുകാർ.


ഓച്ചിറ: ഇരട്ടക്കുരുന്നുകളുടെ ധീരതയിൽ രണ്ടരവയസ്സുകാരിക്ക്‌ പുനർജന്മം. ഓച്ചിറ മേമന പുത്തൻതറ എസ്.എസ്.മൻസിലിൽ സവാദിന്റെയും ഷംനയുടെയും ഇരട്ടക്കുട്ടികളായ സിയാനും ഫിനാനുമാണ് മാതൃസഹോദരീപുത്രി സഫ്നാമോളുടെ രക്ഷകരായത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന സഫ്ന കാൽവഴുതി വീടിനുസമീപത്തെ ആഴമുള്ള കുളത്തിൽ വീണു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഓടിയെത്തി സഫ്നയുടെ കൈയിലും മുടിയിലും പിടിച്ചുവലിച്ചു കരയ്ക്കെത്തിച്ചു. രക്ഷപ്പെട്ട സഫ്നയുടെ ദേഹത്ത് വെള്ളവും പായലും കണ്ടപ്പോഴാണ് വീട്ടുകാർ സംഭവമറിയുന്നത്

മേമന വല്യത്ത് എൽ.പി.സ്കൂളിലെ എൽ.കെ.ജി. വിദ്യാർഥികളാണ് സിയാനും ഫിനാനും. ഗ്രാമപ്പഞ്ചായത്ത് അംഗം ലത്തീഫാബീവി, മെഹർഖാൻ ചേന്നല്ലൂർ, വല്യത്ത് സ്കൂൾ അധ്യാപകരായ നിഷ, ലൈല, ബിന്ദു തുടങ്ങിയവർ കുട്ടികളെ അനുമോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍