നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു; തൊഴിലാളിക്ക് പരുക്ക്


കാസര്‍കോട്: പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത്. ഒരു തൊഴിലാളിക്ക് നിസാര പരുക്ക് പറ്റിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍