പൂനൂർ മണ്ഡലം കെ .എൻ.എം. മദ്റസ കോംപ്ലക്സ് സർഗ്ഗമേള നാളെ തലയാട്
പൂനൂർ. മണ്ഡലം കെ.എൻ.എം. മദ്റസ കോംപ്ലക്സ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സർഗ്ഗമേള നാളെ (ഞായർ ) രാവിലെ 9 മണി ക്ക് തലയാട് സലഫി മദ്റസയിൽ ആരംഭിക്കും. കിഡ്സ് , ചിൽഡ്രൺ , സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി 75 ഇനങ്ങളിലായാണ് മത്സരം നടത്തുന്നത്. മണ്ഡലത്തിലെ മുഴുവൻ മദ്റസകളിലെയും വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും. പി.കെ.അബ്ദുൽ ഖാദർ മാസ്റ്റർ ചെയർമാനും , അബ്ദുൽ ജലീൽ സ്വലാഹി ജനറൽ കൺവീനറുമായി പ്രവർത്തിച്ചു വരുന്ന സ്വാഗത സംഘം കമ്മിറ്റി സർഗ്ഗമേളക്ക് അന്തിമ രൂപം നൽകി.
" നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം " എന്ന പ്രമേയത്തിൽ ഡിസംബർ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥമാണ് സർഗ്ഗമേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍