ഷാരോണിന്റേത് കൊലപാതകമെന്ന് പൊലീസ്; അന്വേഷണ സംഘത്തിന് മുന്നില്‍ സുഹൃത്തിന്റെ കുറ്റസമ്മതം
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഷാരോണിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സൃഹൃത്ത് അന്വേഷണ സംഘത്തിന് മുന്നില്‍ കുറ്റസമ്മതം നടത്തി.
ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
പാറശാല പൊലീസില്‍നിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പെണ്‍കുട്ടിയെ സുദീര്‍ഘമായി ചോദ്യം ചെയ്തിരുന്നു. എട്ട് മണിക്കൂറോളമാണ് ഗ്രീഷമയെ ചോദ്യം ചെയ്തത്.
ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഷാരോണ്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെയാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍