ചുരത്തില്‍ പിന്നോട്ട് നീങ്ങിയ ട്രാവലര്‍ ജീപ്പ് ഓവുചാലില്‍ പതിച്ചു

ലക്കിടി: ചുരത്തില്‍ പിന്നോട്ട് നീങ്ങിയ ട്രാവലര്‍ ജീപ്പ് ഓവുചാലില്‍ പതിച്ചു. മലപ്പുറത്ത് നിന്നും മേപ്പാടിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ട്രാവലര്‍ ജീപ്പാണ് അപകടത്തില്‍ പെട്ടത്. ചുരം വ്യൂ പോയിന്റില്‍ ഇന്ന് രാവിയെയായിരുന്നു അപകടം. വ്യൂ പോയിന്റില്‍ നിര്‍ത്തിയ ശേഷം മുന്നോട്ടെടുക്കുമ്പോള്‍ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് നീങ്ങി ഓവുചാലില്‍ പതിക്കുകയായിരുന്നു. ജീപ്പിന്റെ പിന്‍ ഭാഗം പാറക്കല്ലില്‍ ഇടിച്ചാണ് നിന്നത്.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, സെക്രട്ടറി ഷൗക്കത്ത് എലിക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരും പള്‍സ് എമര്‍ജന്‍സി ടീമും ചേര്‍ന്ന് വാഹനം നീക്കം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍