മിച്ചഭൂമി നിവാസികൾ താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി.
താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിയിലെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകുക, ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ കുടുംബങ്ങൾക്കും വീട് നൽകുക, എല്ലാ കുടുംബങ്ങൾക്കും വീട്ട് നമ്പർ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് കെ ടി യു വിൻ്റെ നേതൃത്വത്തിൽ മിച്ചഭൂമി നിവാസികൾ താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.
താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് എസ് കെ ടി യു സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡണ്ടുമായ ആർ പി ഭാസ്കരൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍