വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു.മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം
താമരശ്ശേരി: പരപ്പൻ പൊയിലിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പരപ്പൻ പൊയിൽ മേപ്പുതിയോട്ടിൽ മൈഥിലി (68) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ഷാജി വയനാട്ടിൽ ജോലിക്ക് പോയതായിരുന്നു, മകൾ മിനിയെ കൊയിലാണ്ടിയിലേക്ക് വിവാഹം ചെയ്ത് അയച്ചതാണ്. നാലു ദിവസത്തിലധികമായി വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിന് തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം ഉണ്ടെന്ന് പോലീസ് പറഞ്ഞു.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം ഉണ്ടെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍