തലയാട്ടുകാരുടെ പ്രിയപ്പെട്ട രാമൻ ഡോക്ടറെ സലഫി മഹല്ല് കമ്മിറ്റി ആദരിച്ചു.

പൂനൂർ : നാലു പതിറ്റാണ്ടിലേറെയായി സ്തുത്യർഹമായ സേവനത്തിലൂടെ നാട്ടുകാരുടെ മുഴുവൻ സ്നേഹപാത്രമായി മാറിയ തലയാട് പ്രദേശത്തിന്റെ പ്രിയപ്പെട്ട രാമൻ ഡോക്ടറെ സലഫി മഹല്ല് കമ്മിറ്റി ആദരിച്ചു. കൊച്ചു കുട്ടികൾ മുതൽ തലമുതിർന്ന കാരണവന്മാർ വരെ സ്നേഹപൂർവ്വം അദ്ദേഹത്തെ വിളിച്ചിരുന്നതും "രാമൻ ഡോക്ടറേ " എന്നാണ്.
പൂനൂർ മണ്ഡലം കെ എൻ എം മദ്റസ കോംപ്ലക്സ് വിദ്യാർഥികൾക്കായി തലയാട് സലഫി മദ്റസയിൽ സംഘടിപ്പിച്ച സർഗ്ഗ മേളയുടെ സമാപന പരിപാടിയിലാണ് ഡോക്ടർക്കുള്ള ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. കെ.എൻ.എം. സലഫി മഹല്ല് കമ്മിറ്റി സെക്രട്ടരി വി.കെ.സി. ഉമർ മൗലവി അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റിയുടെ സ്നേഹോപഹാരം ഗ്രാമ പഞ്ചായത്ത് മെമ്പർ ദൈജാ അമീൻ ഡോക്ടർക്ക് കൈമാറി. നാലാം വാർഡ് മെമ്പർ ലാലി രാജു ഷാൾ അണിയിച്ചു. ഐ.എസ്.എം. ജില്ലാ സെക്രട്ടരി ഷാനവാസ് മാസ്റ്റർ, കെ.എൻ.എം. പൂനൂർ മണ്ഡലം സെക്രട്ടരി അബ്ബാസ് മാസ്റ്റർ, വി.കെ.സി. റഹീം, പി.പി. അബ്ദുസ്സലാം മാസ്റ്റർ, സുലൈമാൻ മുസ്ലിയാർ ചൊക്ലി എന്നിവർ ആശംസാ പ്രസംഗം നടത്തി. കെ.സുലൈമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍